വിഴിഞ്ഞത്ത് റിസോർടിൽ ലഹരി പാർടി; നാലു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: വിഴിഞ്ഞം കരിക്കാത്ത് റിസോർട്ടിൽ എക്‌സൈസ് പരിശോധന. ലഹരി പാർട്ടി നടന്നതായി കണ്ടെത്തി. റെയിഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലഹരി പാർട്ടി നടന്നുവെന്ന സംശയത്തിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. 04/12/21ശനിയാഴ്ച രാത്രി തുടങ്ങിയ പാർട്ടി ഞായറാഴ്ച ഉച്ചവരെ നടന്നിട്ടുണ്ട്. നിർവാണ എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചോദ്യം ചെയ്ത് വരികയാണ്.

Share
അഭിപ്രായം എഴുതാം