വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സുഡാന്‍ സൈന്യം

ഖാര്‍തൂം: ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ സൈനിക അട്ടിമറിക്കെതിരേ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടയില്‍ വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ സുഡാന്‍ സൈന്യം പുറത്താക്കി. ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തലും രൂക്ഷമാണ്. അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, ചൈന, ഖത്തര്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരെയും യുഎന്‍ മിഷന്‍ മേധാവിയെയുമാണ് പുറത്താക്കിയത്. സൈനിക അട്ടിമറിയെ അംഗീകരിക്കാത്തതാണ് നടപടിക്കു പിന്നില്‍. 2019 ഏപ്രിലില്‍ പ്രധാനമന്ത്രി ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കിയ ശേഷം ജനാധിപത്യ പ്രക്രിയയിലേക്ക് തിരികെപ്പോകാനുള്ള ശ്രമം നടക്കുന്നതിനിടയിലുണ്ടായ സൈനിക നടപടി പിന്‍വലിക്കണമെന്ന് ആഗോളതലത്തില്‍ തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം