വിദ്യാര്‍ത്ഥിയെ മുട്ടുകുത്തി നിര്‍ത്തി ചവിട്ടി അധ്യാപകന്റെ ക്രൂരത

ചെന്നൈ: തമിഴ്‌നാട് ചിദംബരത്ത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ (ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചിദംബരം സർക്കാർ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് അധ്യാപകനില്‍ നിന്ന് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. നിലത്ത് മുട്ടുകുത്തി നിര്‍ത്തി വടികൊണ്ട് ആഞ്ഞടിക്കുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍. സഹപാഠികളാണ് മൊബൈലില്‍ വീഡിയോ ചിത്രീകരിച്ച്  പുറത്തുവിട്ടത്.

വിദ്യാർത്ഥിയെ നിലത്ത് മുട്ടുകുത്തി നിർത്തിയാണ് മർദനം. വടികൊണ്ട് അടിക്കുന്നതിന് പുറമെ കാലുകൾകൊണ്ട് വിദ്യാർത്ഥിയെ തുടർച്ചയായി ചവിട്ടുന്നത് ദൃശ്യങ്ങളിൽ കാണാം. സ്‌കൂളിലെ മറ്റൊരു വിദ്യാർത്ഥി ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളാണിത്. വിഷയത്തിൽ സ്‌കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ അധ്യാപകനെതിരെ പ്രതിഷേധം ഉയരുകയാണ്. എത്രയും വേഗം അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.

Share
അഭിപ്രായം എഴുതാം