ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തുകയും അടുത്തിടെ നടന്ന മന്ത്രിസഭാ വികസനത്തില്‍ കേന്ദ്ര വ്യോമയാനമന്ത്രിയായി ഉയര്‍ത്തപ്പെടുകയും ചെയ്ത ജ്യോതിരാദിത്യ സിന്ധ്യ, റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍, വനിതാ ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനി എന്നിവരാണ് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയിലെ പുതുമുഖങ്ങള്‍. നടന്‍ കൂടിയായ മിഥുന്‍ ചക്രബര്‍ത്തി, മുന്‍ കേന്ദ്രമന്ത്രി ദിനേഷ് ത്രിവേദി, അനിര്‍ബന്‍ ഗാംഗുലി, സ്വപന്‍ ദാസ്ഗുപ്ത തുടങ്ങിയ പശ്ചിമ ബംഗാളില്‍നിന്നുള്ള നേതാക്കളും നിര്‍വാഹക സമിതിയില്‍ ഇടം കണ്ടിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന തമിഴ്നടി ഖുശ്ബുവും പട്ടികയിലുണ്ട്.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, മുന്‍കേന്ദ്രമന്ത്രിമാരായ ഹര്‍ഷ് വര്‍ധന്‍, രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജാവ്ദേക്കര്‍ എന്നിവര്‍ നിര്‍വാഹകസമിതിയില്‍ തുടരും.നവംബര്‍ ഏഴിന് ഡല്‍ഹിയിലായിരിക്കും പുതിയ നിര്‍വാഹകസമിതിയുടെ ആദ്യയോഗം
സിന്ധ്യ, ഖുശ്ബു, മിഥുന്‍ ചക്രബര്‍ത്തി തുടങ്ങിയവര്‍ പുതുമുഖങ്ങള്‍: ബിജെപി നിര്‍വാഹകസമിതിയുടെ ആദ്യയോഗം നവംബര്‍ 7ന്
