കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സപ്തംബര്‍ 28, 29 തീയ്യതികളില്‍ രാവിലെ 10 മുതല്‍ ഉച്ച ഒരു മണി വരെയാണ് അഭിമുഖം. ട്രെയിനി സര്‍ട്ടിഫൈഡ് മെഡിക്കല്‍ കോഡര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, അക്കൗണ്ടന്റ്, ജൂനിയര്‍ സെയില്‍സ് എഞ്ചിനീയര്‍, സര്‍വ്വീസ് എഞ്ചിനീയര്‍ (ബയോ മെഡിക്കല്‍/ ഇ.ഇ.ഇ), ഓഫീസ് കോ ഓര്‍ഡിനേറ്റര്‍, സീനിയര്‍ എച്ച് ആര്‍, സീനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്), ഇന്‍സ്ട്രക്ടര്‍ സിവില്‍ ഡിസൈനിംഗ്, ലാബ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍, എസി ആന്‍ഡ് റഫ്രിജറേറ്റര്‍, മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍), ഇന്‍സ്ട്രക്ടര്‍ ഫൈന്‍ ആര്‍ട്‌സ്, ഇന്‍സ്ട്രക്ടര്‍ മള്‍ട്ടി മീഡിയ ആനിമേഷന്‍, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍, ലാബ് അസിസ്റ്റന്റ്, ഫീല്‍ഡ് എക്‌സിക്യൂട്ടീവ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് ഒഴിവുകള്‍. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2707610, 6282942066.