ചരിത്രം അരികെ : ജോക്കോവിച്ച് ഫൈനലിൽ

വാഷിങ്ടണ്‍: ഒളിമ്പിക്‌സിലെ തോല്‍വിക്ക് അലക്‌സാണ്ടര്‍ സ്വരേവിനോട് പകരം വീട്ടി ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് യു.എസ്. ഓപ്ണ്‍ ഗ്രാന്‍സ്ലാം ടെന്നീസ് ഫെനലില്‍ കടന്നു. ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു നാലാം സീഡായ ജര്‍മന്‍ താരത്തെഅഞ്ചുസെറ്റ് നീണ്ട പോരാട്ടത്തില്‍ േജ്യാകോവിച്ച് മറികടന്നത്. സ്‌കോര്‍: 4-6, 6-2, 6-4, 4-6, 6-2.

ആദ്യ സെറ്റില്‍ ബ്രൈക്ക് വഴങ്ങി സെറ്റ് 6-4 കൈവിട്ടാണ് ജോക്കോവിച്ച് മത്സരം തുടങ്ങിയത്. രണ്ടാംസെറ്റില്‍ േജ്യാക്കോവിച്ച് തിരിച്ചുവന്നു. 6-2 എന്ന സ്‌കോറില്‍ സെറ്റ് നേടി. മൂന്നാം സെറ്റിലും ആധിപത്യം തുടര്‍ന്ന ജോക്കോവിച്ച് സെറ്റ് 6-4 സ്വന്തമാക്കി. നാലാം സെറ്റില്‍ മികച്ച ഫോമിലേക്കുയര്‍ന്ന ജര്‍മ്മന്‍ താരം 6-4 നു നാലാം സെറ്റ് പിടിച്ചെടുത്തു. എന്നാല്‍ അവസാന സെറ്റില്‍ പരിചയസമ്പത്തു മുഴുന്‍ പുറത്തെടുത്ത ദ്യോകോവിച്ച് അഞ്ചാം സെറ്റ് 6-2 നു പിടിച്ച് മത്സരം സ്വന്തമാക്കി.
ഈ വര്‍ഷം പത്താം തവണയാണ് ജോക്കോവിച്ച് ആദ്യ സെറ്റ് കൈവിട്ടശേഷം വിജയം പിടിച്ചെടുക്കുന്നത്. ഓപ്പണ്‍ യുഗത്തില്‍ ഒരു വര്‍ഷം ആദ്യ സെറ്റ് കൈവിട്ടശേഷം ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ജയം കാണുന്ന താരമായും ദ്യോക്കോവിച്ച് മാറി. ഗ്രാന്റ് സ്ലാമില്‍ തുടര്‍ച്ചയായ 27 ജയമാണ് ജോക്കോവിച്ച് കുറിച്ചത്. ഇതോടെ കലണ്ടര്‍ വര്‍ഷത്തില്‍ എല്ലാ ഗ്രാന്റ്സ്ലാമുകളും സ്വന്തമാക്കുക എന്ന അപുര്‍വ്വ നേട്ടത്തിനും 21-ാം ഗ്രാന്റ്സ്ലാം കിരീടം എന്ന റെക്കോഡ് നേട്ടത്തിനും തൊട്ടടുത്തെത്തി ജോകോവിച്ച്. ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ ഡാനില്‍ മെദ്‌വദേവ് ആണ് ജോക്കോവിച്ചിന്റെ എതിരാളി. ദ്യോക്കോവിച്ചിന്റെ ഒമ്പതാം യു.എസ്. ഓപ്പണ്‍ ഫൈനലാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലും ജോകോവിച്ച് ഒന്‍പതുതവണ ഫൈനലിലെത്തി. രണ്ടു ഗ്രാന്റ്സ്ലാമുകളില്‍ ഒമ്പതു ഫൈനല്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന റെക്കോഡും ഇതോടെ േജ്യാകോവിച്ചിനു സ്വന്തമാകും. കരിയറില്‍ ആകെ ജോകോവിച്ചിന്റെ 31-ാം ഗ്രാന്റസ്ലാം ഫൈനല്‍ ആണിത്. ഈ കാര്യത്തില്‍ റോജര്‍ ഫെഡററുടെ റെക്കോഡിന് ഒപ്പമെത്താനും ജോകോവിച്ചിനായി.

Share
അഭിപ്രായം എഴുതാം