മലപ്പുറം: ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനെര്‍ട്ടുമായി ബന്ധപ്പെടാം

മലപ്പുറം: ജില്ലയിലെ ദേശീയ/സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനെര്‍ട്ട് അവസരമൊരുക്കുന്നു. ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായിചുരുങ്ങിയത് 20 ലക്ഷം രൂപ ചെലവ് വരുന്നതാണ്. സ്ഥല സൗകര്യവും, മുതല്‍ മുടക്കാന്‍ തയ്യാറുമുള്ള ഉടമകള്‍ അനര്‍ട്ട് ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2730999.

Share
അഭിപ്രായം എഴുതാം