ജോലിക്കിടെ കാണാതായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ

ഇടുക്കി: മൂന്നാറിലെ സ്വകാര്യ ഹോട്ടലിൽ നിന്നും കാണാതായ യുവാവിന്റെ മ്യതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തി. 2021 സെപ്തംബർ 1 ബുധനാഴ്ച രാത്രിയോടെയാണ് ഇക്കാനഗറിലെ സ്വകാര്യ ഹോട്ടൽ തൊഴിലാളിയായ ത്യശൂർ സ്വദേശി കണ്ണനെ കാണാതായത്. രാത്രി എട്ടരയ്ക്ക് ജോലിക്കിടെ കാണാതായ യുവാവിനെ സുഹ്യത്തുകളും ഉടമയും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

തുടർന്ന് ഹോട്ടലുടമ മൂന്നാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാർ എഞ്ചിനിയറിംങ്ങ് കോളേജിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും വിഷം കഴിച്ച നിലയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മ്യതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

Share
അഭിപ്രായം എഴുതാം