മലയാള സിനിമാ നിര്‍മാതാവ്‌ നജീബ്‌ നിര്യാതനായി

കൊച്ചി : മലയാള സിനിമാ നിമാതാക്കളായ ബാബു-നജീബ്‌ കൂട്ടുകെട്ടിലെ നജീബ്‌ (60) നിര്യാതനായി ഹൃദയാഘാതത്തെ തുടര്‍ന്ന്‌ 2021 ആഗസ്റ്റ്‌ 3 ന്‌ ദുബായിലായിരുന്നു അന്ത്യം.സംസ്‌കാരം നടത്തി.

മലപ്പുറം ഹാജി, മാഹാനായ ജോജി ,സുന്ദരി നീയും സുന്ദരന്‍ ഞാനും, പടനായകന്‍, മേലേവാര്യത്തെ മാലാഖ കുട്ടികള്‍ എന്നീ സിനിമകള്‍ നിര്‍മിച്ചു. അരയന്നങ്ങളുടെ വീട്‌ ,വജ്രം എന്നിവയുടെ എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസറുമായിരുന്നു. ഫോര്‍ട്ടുകൊച്ചി സ്വദേശിയായ നജീബ്‌ 20 വര്‍ഷമായി ദുബായില്‍ ഇന്‍റീരിയര്‍ ഡിസൈന്‍ കരാര്‍ സ്ഥാപനം നടത്തുകയായിരുന്നു.

ഭാര്യ : ഷാനി നജീബ്‌. മക്കള്‍ : നേഹ,നടാഷ. വ്യവസായ പ്രമുഖനും ട്രേഡ്‌ യൂണിയന്‍ നേതാവുമായിരുന്ന പരേതനായ വി.എച്ച്‌എം റഫീക്കിന്റെ സഹോദരനാണ്‌.

Share
അഭിപ്രായം എഴുതാം