പ്രഥമ ബാലകൃഷ്ണന്‍ പുരസ്കാരം രമ്യാ ഹരിദാസ് എം.പിയ്ക്ക്

കോട്ടയം: പ്രഥമ ബാലകൃഷ്ണന്‍ പുരസ്കാരത്തിന് രമ്യാ ഹരിദാസ് എം.പി അര്‍ഹയായി. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ ബാലകൃഷ്ണന്റെ പേരില്‍ കേരള പ്രദേശ് ഗാന്ധിദര്‍ശന്‍വേദി കോട്ടയം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് രമ്യാ ഹരിദാസ് അര്‍ഹയായത്.

കെ.കെ ബാലകൃഷ്ണന്റെ ചരമദിനത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ അനുസ്മരണ ചടങ്ങില്‍ മുന്‍ വൈസ് ചാന്‍സലറും ഗാന്ധിദര്‍ശന്‍വേദി സംസ്ഥാന ചെയര്‍മാനുമായ ഡോ.എം.സി ദിലീപ് കുമാറാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. പാര്‍ലമെന്ററി പ്രവര്‍ത്തന രംഗത്തെ മികവ് പരിഗണിച്ചാണ് രമ്യക്ക് പുരസ്കാരം നല്‍കുന്നത്. ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →