കടുവയെയും ആനയെയും ചത്തനിലയിൽ കണ്ടെത്തിയ സംഭവം; വനംവകുപ്പിന്റെ പ്രാഥമിക നിഗമനങ്ങൾ ശരിവച്ചു കൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊച്ചി: പൂയംകുട്ടി വനത്തിൽ കടുവയെയും ആനയെയും ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പിന്റെ പ്രാഥമിക നിഗമനങ്ങൾ ശരിവച്ചു കൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടാമതൊരു കടുവയുടെ ആക്രമണത്തിലാണു വയസ്സായ പെൺകടുവ ചത്തതെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ.

അസുഖം പോലെ സ്വാഭാവികമായ കാരണങ്ങളാലോ ഉയരത്തിൽ നിന്നുള്ള വീഴ്ചയിലോ ആകാം ആന ചരിഞ്ഞതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ മലയാറ്റൂർ ഡിഎഫ്ഒ രവികുമാർ മീണ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ഇതു നാഷണൽ ടൈഗർ സെൻസർസർവേഷൻ അതോറിറ്റി (എൻടിസിഎ), ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്ക് സിസിഎഫ് കൈമാറും.

Share
അഭിപ്രായം എഴുതാം