ഇന്‍ഫോസിസ് സിഇഒയോട് ഹാജരാകാന്‍ നിര്‍ദേശം: മണിക്കുറുകള്‍ക്കകം ആദായ നികുതി പോര്‍ട്ടലിലെ തകരാര്‍ പരിഹരിക്കപ്പെട്ടു

ന്യൂഡല്‍ഹി: ഇന്‍ഫോസിസ് എം.ഡിയും സി.ഇ.ഒയുമായ സലീല്‍ പരേഖിനോട് നേരിട്ട് ഹാജരാകാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതിന് പിന്നാലെ പരിഹരിക്കപ്പെട്ട് ആദായ നികുതി വെബ് പോര്‍ട്ടലിലെ തകരാറുകള്‍.നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പലര്‍ക്കും പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. നികുതിദായകരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളും സെപ്റ്റംബര്‍ 30-ന് മുമ്പായി ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. എന്നാല്‍ പോര്‍ട്ടല്‍ തകരാര്‍ പരിഹരിക്കാത്തത് സമയപരിധിക്ക് മുമ്പായി ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാതെ പലരും ബുദ്ധിമുട്ടി.

ലോഗിന്‍ ചെയ്യാനുള്ള പ്രയാസം, ആധാര്‍ മൂല്യ നിര്‍ണ്ണയം ചെയ്യാനുള്ള പ്രയാസം, ഒ.ടി.പി ജനറേറ്റ് ചെയ്യാന്‍ സാധിക്കാത്തത് തുടങ്ങിയവയൊക്കെയാണ് പോര്‍ട്ടല്‍ തകരാറുകള്‍. ഇതാണ് കേന്ദ്ര നിര്‍ദേശം വന്നതിന് പിന്നാലെ ശരിയായത്. ജൂണ്‍ 7നാണ് ആദായനികുതി വകുപ്പിന്റെ പോര്‍ട്ടല്‍ ആരംഭിച്ചത്. രാജ്യത്തെ രണ്ടാമത്തെ വലിയ വിവര സാങ്കേതിക വിദ്യാ കമ്പനിയായ ഇന്‍ഫോസിസാണ് പോര്‍ട്ടലിന്റെ സേവനദാതാവ്.

Share
അഭിപ്രായം എഴുതാം