സംസ്ഥാനത്ത് നാലേമുക്കാല്‍ ലക്ഷത്തോളം കുട്ടികള്‍ ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: കേരളത്തിൽ 4,71, 596 കുട്ടികള്‍ ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സർക്കാർ പുറത്തുവിട്ട കണക്കുകളിലാണ് ഇത്രയേറെ കുട്ടികൾ പഠനസൗകര്യമില്ലെന്ന് വ്യക്തമായത്. വിദ്യാകിരണം പോർട്ടലിലാണ് സർക്കാർ കണക്കുകൾ പ്രസിദ്ധീകരിച്ചത് . ഡിജിറ്റൽ ക്ലാസുകൾ അപ്രാപ്യമായ കുട്ടികളുടെ കണക്ക് ഇതാദ്യമായാണ് സ‍ർക്കാർ ഔദ്യോ​ഗികമായി പുറത്തു വിടുന്നത്.

സംസ്ഥാനത്തെ പാലക്കാട് ജില്ലയിലാണ് വലിയൊരു വിഭാ​ഗം കുട്ടികൾ പഠനപ്രതിസന്ധി നേരിടുന്നത്. ഇവിടെ 1,13,486 കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമല്ല. ഈ അധ്യയന വ‍ർഷം തുടങ്ങുമ്പോൾ ജൂലൈക്ക് അകം സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ സൗകര്യം ഒരുക്കും എന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം

Share
അഭിപ്രായം എഴുതാം