ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് ജഡ്ജിയുടെ മരണത്തില്‍ നടുക്കവും രോഷവും രേഖപ്പെടുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചെന്നും എന്‍.വി. രമണ 29/07/21 വ്യാഴാഴ്ച പറഞ്ഞു.
ജഡ്ജിയുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നതിന്റെ സൂചനകള്‍ പുറത്ത് വന്നതിന്റെ പിന്നാലെയാണ് എന്‍.വി. രമണയുടെ പ്രതികരണം.
ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയെയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിനെയും സമീപിച്ചത്.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് തെളിയുമെന്ന് വികാസ് സിംഗ് കോടതിയോട് പറഞ്ഞു.