ഹവാല ഇടപാടില്‍ ആറംഗ ഇന്ത്യന്‍ സംഘം സൗദിയില്‍ അറസ്റ്റിലായി

റിയാദ്‌: സൗദി അറേബ്യയില്‍ ആറംഗ ഇന്ത്യന്‍ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ്‌ ചെയ്‌തതായി റിയാദ്‌ പോലീസ്‌ വക്താവ്‌ ഖാലിദ്‌ അല്‍കുറൈദിസ്‌ അറിയിച്ചു. ഹവാല ഇടപാട്‌ നടത്തിയതിനാണ്‌ അറസ്റ്റ്‌. ഇക്കാമ നിയമ ലംഘകരില്‍ നിന്ന്‌ പണം ശേഖരിച്ച്‌ വിദേശത്തേക്ക്‌ അയക്കുകയാണ്‌ സംഘം ചെയ്‌തിരുന്നത്‌. 20മുതല്‍ 30 വയസുവരെ പ്രായമുളള യുവാക്കളാണ്‌ അറസ്‌റ്റിലായത്‌.

സൗദി പൗരന്റെ ഉടമസ്ഥതയിലുളള ഇറക്കുമതി സ്ഥാപനത്തിന്റെ പേരിലുളള ബാങ്ക് അക്കൗണ്ട്‌ വഴിയാണ്‌ സംഘം വിദേശത്തേക്ക്‌ പണം അയച്ചത്‌. വിദേശത്തുനിന്ന്‌ ചരക്ക്‌ ഇറക്കുമതി ചെയ്യാനെന്ന വ്യാജേനയാണ്‌ ബാങ്ക്‌ അക്കൗണ്ട്‌ ദുരുപയോഗം ചെയ്‌തത്‌. 34 ലക്ഷം സൗദി റിയാല്‍ ഇവരുെട പക്കല്‍ നിന്ന്‌ കണ്ടെടുത്തതിനു നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ്‌ പബ്ലിക്ക്‌ പ്രോസിക്യൂഷന്‌ കൈമാറിയതായി റിയാദ്‌ പോലീസ്‌ വക്താവ്‌ അറിയിച്ചു.

Share
അഭിപ്രായം എഴുതാം