മുംബൈ: നീലച്ചിത്ര നിര്‍മാണക്കേസില്‍ നടി ശില്‍പ ഷെട്ടിയെ അഞ്ചു മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തു. ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി.ഇരുവരും ഡയറക്ടര്‍മാരായ വിയാന്‍ ഇന്‍ഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായും പോലീസ് അറിയിച്ചു. ഭര്‍ത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതില്‍ പങ്കുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്. വിയാന്‍ എന്ന പേരില്‍ കുന്ദ്ര ഒരു കമ്പനി നടത്തുന്നുണ്ട്. മറ്റൊരു കമ്പനിയായ കെര്‍നിനിലേക്കുള്ള സാമ്പത്തിക ഇടപാടുകള്‍ വിയാന്‍ വഴി നടത്തിയതായി അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.കുന്ദ്രയുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും കമ്പനിയും കെര്‍ണിനും തമ്മിലുള്ള ഇടപാടുകളും പോലിസ് പരിശോധിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കുന്ദ്രയുടെ പോലീസ് കസ്റ്റഡി 27 വരെ നീട്ടി.
കുന്ദ്രയുടെ അറസ്റ്റ്: ശില്‍പ ഷെട്ടിയെ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്ത് പോലീസ്
