വയനാട്: ഓക്സിജൻ സിലിണ്ടറുകൾ മന്ത്രി അഹമ്മദ് ദേവർകോവിൽ ഏറ്റുവാങ്ങി

വയനാട്: കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിന് ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്തു.  തുറമുഖം -പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സിലിണ്ടറുകൾ ഏറ്റുവാങ്ങി. എട്ട് സിലിണ്ടറുകൾ ആണ് ആദ്യ പടിയിൽ നൽകിയത്. ഡി ടൈപ്പ് സിലിണ്ടറുകളാണിത്.

കൂടാതെ മന്ത്രി ചരിത്ര പ്രസിദ്ധമായ മാനന്തവാടിയിലെ പഴശ്ശി കുടീരവും സന്ദർശിച്ചു. ചടങ്ങിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി,ഡെപ്യൂട്ടി ഡി. എം. ഒ സാവൻ സാറ മാത്യു, സൂപ്രണ്ട് എ. പി. ദിനേശ് കുമാർ, ആർ. എം. ഒ സി. സക്കീർ, കെ. യു. ടി. എ പ്രസിഡന്റ് കെ. പി. ഷംശുദ്ധീൻ, വൈസ് പ്രസിഡന്റ് നജീബ് മണ്ണാർ തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം