സിക്ക വൈറസ് ബാധ വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിൽ

സിക്ക വൈറസ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം 11/07/2021 ഞായറാഴ്ച കേരളത്തിൽ പരിശോധന നടത്തും. വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ കേന്ദ്ര സംഘം പരിശോധന നടത്തിയേക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാകും സന്ദർശനം.

സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം.നിലവിൽ 15 പേർക്ക് ആണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചത്. കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Read Also: സിക്കയിൽ താത്കാലിക ആശ്വാസം

രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊതുകുനിവാരണം, ബോധവത്ക്കരമം എന്നിവയ്ക്ക് പുറമെ ലാബ് സംവിധാനം കൂട്ടുന്നതടക്കമുള്ള നടപടികൾ സർക്കാർ തുടങ്ങിയിരുന്നു.

Share
അഭിപ്രായം എഴുതാം