ഒടുവിൽ മുട്ടുമടക്കി വാട്‌സ്ആപ്പ്

പുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്‌സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ 09/07/2021 വെള്ളിയാഴ്ച അറിയിച്ചു.

15/05/2021 ശനിയാഴ്ച്ച മുതൽ നിലവിൽ വന്ന വാട്സ് ആപിന്റെ സ്വകാര്യതാ നയത്തിനെതിരേ കോമ്പറ്റീഷൻ കമ്മീഷൻ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 4/06/2021 വെള്ളിയാഴ്ച കോമ്പറ്റീഷൻ കമ്മീഷൻ അയച്ച നോട്ടീസ് റദ്ദാക്കണമെന്ന വാട്സ്ആപിന്റെ ആവശ്യമാണ് കോടതി നേരത്തെ തള്ളിയിരുന്നത്. അതേസമയം വിവര സംരക്ഷണ ബിൽ എന്നു വരുമെന്നത് അറിയില്ലെന്നും വാട്സപ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു.

ഇന്ത്യയുടെ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പ്രാബല്യത്തിൽ വരുന്നതുവരെ താത്ക്കാലികമായാണ് മരവിപ്പിച്ചത്. പുതിയ സ്വകാര്യത നയം അംഗീകരിക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കില്ലെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം