അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി ആവശ്യം കോടതി തള്ളി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് ആവശ്യം കോടതി തള്ളി. അര്‍ജുന്‍ ആയങ്കിയെ കോടതി റിമാന്‍ഡില്‍ വിട്ടു.

ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ 06/07/2021 ചൊവ്വാഴ്ച കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അര്‍ജുന്‍ തനിക്കേറ്റ മര്‍ദനത്തിന്റെ കാര്യം കോടതിയില്‍ പറഞ്ഞത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി കോടതിയില്‍ ആരോപിച്ചു. പരാതി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം