ഇലക്ട്രിക്ക്‌ വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുളള സാധ്യതകള്‍ പരിഗണിക്കുന്നു

ദില്ലി : ഇലക്ട്രിക്ക്‌ വാഹനങ്ങളും, അനുബന്ധ ഘടകമായ ബാറ്ററിയും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുളള പ്രാരംഭ പഠന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജാപ്പനീസ്‌ വാഹന നിര്‍മ്മാതാക്കള്‍ തുടക്കം കുറിച്ചു. ഒറഗത്തെ കാര്‍ നിര്‍മാണ ഫാക്ടറിയുടെ ഭാഗമായി വൈദ്യുത വാഹനങ്ങളും ബാറ്ററിയും നിര്‍മിക്കുന്നതിനുളള സാധ്യതയാണ്‌ കമ്പനി പഠിക്കുന്നത്‌. കയറ്റുമതികൂടി ലക്ഷ്യമിട്ടുളള ആലോചനകളാണ്‌ നടന്നുവരുന്നത്‌. ഇതിനൊപ്പം ഇന്ത്യന്‍ വിപണിയുടെ വലിയ തോതിലുളള വളര്‍ച്ചയും കമ്പനി പരിഗണിക്കുന്നുണ്ട്‌.

ഏതാനം മാസങ്ങള്‍ക്കുളളില്‍ ഇതുസംബന്ധിച്ചുളള വിശദമായ പഠന റിപ്പോര്‍ട്ട്‌ തയ്യാറാകുമെന്ന്‌ നിസാന്‍ മോട്ടോര്‍ സിഇഒ അശ്വനി ഗുപ്‌ത വ്യക്തമാക്കി. രാജ്യത്തുനിന്നുളള ചരക്കുഗതാഗതം, നിര്‍മാണത്തിനുളള ഘടക സാമഗ്രികളുടെ ലഭ്യത, നിര്‍മാണ ചെലവ്‌ ,നിക്ഷേപ സാഹചര്യം എന്നിവയും കമ്പനി വിശദമായി പഠന വിധേയമാക്കുമെന്നാണ്‌ ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.

Share
അഭിപ്രായം എഴുതാം