രാജ്യത്ത് പ്രതിദിന രോഗികള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 43,071 പേര്‍ക്ക് കോവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 43,071 പേര്‍ക്ക്. 52,299 പേര്‍ രോഗമുക്തി നേടി. 955 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്.

ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്  3,05,45,433 പേര്‍ക്കാണ്. ഇതില്‍ 2,96,58,078 പേര്‍ രോഗമുക്തി നേടി. നിലവില്‍  4,85,350 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ഇതുവരെ 4,02,005 പേര്‍ കോവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 2.34 ശതമാനമാണ്. അതേസമയം രാജ്യത്ത് വാക്സിനേഷൻ 35 കോടി ഡോസ് കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ  57 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി.

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. എന്നാൽ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര തീവ്രമാകാൻ സാധ്യത ഇല്ലെന്ന്  ഐഐടി കൾ  നടത്തിയ പഠനത്തിൽ കണ്ടെത്തി. മൂന്നാം തരംഗമുണ്ടായാൽ പ്രതിദിനം പരമാവധി രണ്ട് ലക്ഷം രോഗികൾ  ഉണ്ടാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

Share
അഭിപ്രായം എഴുതാം