കോഴിക്കോട്: ഉദയം ക്യാംപസിനും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും എസ്ബിഐയുടെ സംഭാവന

കോഴിക്കോട്: തെരുവിൽ അലയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ആവിഷ്കരിച്ച ഉദയം പദ്ധതിയിലേക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോഴിക്കോട്ടെ റീജ്യണൽ ഓഫീസുകൾ സംഭാവന നൽകി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോഴിക്കോട്ടെ ഒന്നാം നമ്പർ റീജ്യണൽ ഓഫീസ് 10 ലക്ഷം രൂപയും  ഉദയം ക്യാംപസിലെ അന്തേവാസികൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണച്ചെലവിലേക്ക് രണ്ടാം നമ്പർ റീജ്യണൽ ഓഫീസ് നാലു ലക്ഷം  രൂപയും  കൈമാറി.  

കലക്ടർ  സാംബശിവറാവു ചെക്കുകൾ ഏറ്റുവാങ്ങി. ഡെപ്യൂട്ടി ജനറൽ മാനേജർ  മേരി സഖായ ധൻപാൽ, റീജ്യണൽ മാനേജർമാരായ വിനോദ് കസ്തൂരി, ഇന്ദു പാർവ്വതി, പ്രവീൺ, അരുൺ, പി.ശിവശങ്കരൻ, കെ.ഇ. അജിത് എന്നിവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം