ആലപ്പുഴ : മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു

ആലപ്പുഴ : മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷക സഭയും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി മോഹനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജെ എൽ ജി കർഷക ഗ്രൂപ്പുകൾക്കുള്ള പച്ചക്കറി തൈകൾ, വാഴ വിത്ത്, കുരുമുളക് തൈ എന്നിവയുടെ വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം അനിതാ തിലകൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. സി ഷിബു, ചേർത്തല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷീന ടി. സി, കൃഷി ഓഫീസർ അശ്വതി വിശ്വനാഥൻ, പഞ്ചായത്ത് അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം