ഡി‌ആർ‌ഡി‌ഒയുടെ ഷോർട്ട് സ്‌പാൻ ബ്രിഡ്ജിംഗ് സിസ്റ്റം-10 m ഇന്ത്യൻ സേനയിൽ ഉൾപ്പെടുത്തി

ഡിആര്‍ഡിഒ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത 12 ഷോര്‍ട്ട് സ്പാന്‍ ബ്രിഡ്ജിംഗ് സിസ്റ്റം (എസ്എസ്ബിഎസ്)-10 m, ഡല്‍ഹി കണ്ടോണ്‍മെന്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ ഇന്ന് (2021 ജൂലൈ 02) നടന്ന ചടങ്ങില്‍, കരസേനാ മേധാവി ജനറല്‍ എം എം നരവനെ ഇന്ത്യന്‍ സൈന്യത്തില്‍ ഉള്‍പ്പെടുത്തി.

9.5 മീറ്റര്‍ വരെ നീളവും, 4 മീറ്റര്‍ വീതിയും ഉള്ള റോഡ്വേ, വിടവുകള്‍ നികത്തുന്നതിന് നിര്‍ണായക പങ്ക് വഹിക്കും. എസ്എസ്ബിഎസ്-10 m, സൈനികരുടെ വേഗത്തിലുള്ള യാത്ര ഉറപ്പുവരുത്തുന്നതിനും, വിഭവങ്ങള്‍ സമാഹരിക്കുന്നതിനും സഹായിക്കും. ഡിആര്‍ഡിഓ-യുടെ എഞ്ചിനീയറിംഗ് ലബോറട്ടറിയായ പൂനയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്, എല്‍ ആന്‍ഡ് ടി ലിമിറ്റഡുമായി സഹകരിച്ച് രൂപകല്പനചെയ്ത് വികസിപ്പിച്ചതാണ് ഈ പാലം സംവിധാനം. നിര്‍മ്മാണ ഏജന്‍സിയായ എല്‍ ആന്‍ഡ് ടി ലിമിറ്റഡില്‍ നിന്ന് 102 എസ്എസ്ബിഎസ്-10 m വാങ്ങുന്നതിന്റെ ഭാഗമായാണിത്.

അവസാന സ്പാനിന് 9.5 മീറ്ററില്‍ താഴെയുള്ള വിടവുകള്‍ ആവശ്യമായ സര്‍വത്ര ബ്രിഡ്ജിംഗ് സിസ്റ്റവുമായി (75 മീ) ചേര്‍ക്കുന്നതിന് ഈ ബ്രിഡ്ജിംഗ് സംവിധാനം അനുയോജ്യമാണ്.

സംവിധാനത്തിന്റെ വിജയകരമായ വികസനത്തിനും, സേനയുടെ ഭാഗമാക്കിയതിനും പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഡിആര്‍ഡിഒയെയും ഇന്ത്യന്‍ കരസേനയെയും വ്യവസായ രംഗത്തെയും അഭിനന്ദിച്ചു.

Share
അഭിപ്രായം എഴുതാം