എസ്പി ജി.പൂങ്കുഴലിക്കെതിരെ പരാതി

കായിക താരം മയൂഖ ജോണി ആരോപണങ്ങൾ ഉന്നയിച്ച ബലാത്സംഗ കേസിൽ പീഡനത്തിനിരയായ യുവതി തൃശൂർ റൂറൽ എസ്പി ജി.പൂങ്കുഴലിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിത കമ്മിഷനും പരാതി നൽകി.

തുടക്കത്തിൽ നല്ല പിന്തുണ നല്‍കിയ എസ്പി പിന്നീട് ഇരയായ തന്നെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു. പൂങ്കുഴലിയുടെ കീഴിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും പരാതിയിൽ പറയുന്നു. ആളൂർ സി ഐക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. ജി.പൂങ്കുഴലി അപമാനിക്കാൻ സൗകര്യം ഒരുക്കിയെന്ന് പീഡനത്തിന് ഇരയായ യുവതി പരാതിയിൽ ആരോപിക്കുന്നു. ആളൂർ എസ്എച്ച്ഒയ്ക്കും റൂറൽ എസ്പിയ്ക്കുമെതിരെ നടപടിവേണമെന്നാണ് യുവതിയുടെ ആവശ്യം

ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസന്വേഷണം പുരോഗമിക്കുകയാണ്. പ്രതി ജോൺസൻ ഒളിവിലാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

Share
അഭിപ്രായം എഴുതാം