ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കി നിശ്ചയിച്ച അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കി നിശ്ചയിച്ച അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവ് 01/07/21 വ്യാഴാഴ്ച ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ.

ദ്വീപ് നിവാസികളില്‍ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് ആറുശതമാനവും പുരുഷനും സ്ത്രീയും ഒന്നിച്ച് കൂട്ട് ഉടമസ്ഥതയിലുള്ള വസ്തുവിന് ഏഴ് ശതമാനവും മറ്റ് വിനിമയങ്ങള്‍ക്ക് എട്ട് ശതമാനവും എന്നായിരുന്നു ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ ഇന്ത്യന്‍ സ്റ്റാമ്പ് നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ഉത്തരവെന്നും വ്യത്യസ്ഥ നിരക്കില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനാവില്ലന്നും കോടതി വ്യക്തമാക്കി. നടപടിയില്‍ ലക്ഷദ്വീപ്പ് ഭരണകൂടത്തിന്റെ വിശദീകരണവും തേടിയിട്ടുണ്ട്. അമിനി ദ്വീപ് നിവാസിയുടെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

Share
അഭിപ്രായം എഴുതാം