ബിജെപി ബൂത്ത്‌ പ്രസിഡന്റിന് നേരെ ആക്രമണം

മാവേലിക്കര : ബിജെപി കണ്ടിയൂര്‍ ബൂത്ത്‌ പ്രസിഡന്റ് എസ്‌ അരുണ്‍ കുമാറിന്‌ നേര്‍ക്ക്‌ ആക്രമണം . കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം ഉണ്ടായത്‌. അക്രമികള്‍ അരുണ്‍കുമാറിന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു. പരിക്കേറ്റ അരുണ്‍കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന്‌ പിന്നില്‍ കഞ്ചാവ്‌ മയക്കുമരുന്ന്‌ സംഘമാണെന്ന്‌ ബിജെപി ആരോപിച്ചു. മാവേലിക്കര നഗരം കേന്ദ്രീകരിച്ച്‌ വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ്‌ മയക്കുമരുന്ന്‌ ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം അിച്ചമര്‍ത്താന്‍ അധികാരികള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന്‌ ബിജെപി മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ചികിത്സയില്‍ കഴിയുന്ന എസ്‌ അരുണ്‍കുമാറിനെ ബിജെപി നിയോജക മണ്ഡലം ഭാരവാഹികള്‍ സന്ദര്‍ശിച്ചു.

Share
അഭിപ്രായം എഴുതാം