കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്; തീവ്രവാദ ബന്ധം സംശയിക്കുന്നതായി ഐ.ബി

കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തി. ചിന്താവളപ്പ് റോഡിലാണ് ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്.

സംഭവം അതീവ ഗൗരവത്തോടെയാണ് ഐ.ബി സംഘം നോക്കിക്കാണുന്നത്. ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഏഴിടങ്ങളിലായി ഐ.ബി ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്.

വിദേശ കോളുകൾ അടക്കം കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഐ.ബി കണ്ടെത്തി. നമ്പറുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതായി ഐ.ബി ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ശാദരാ മന്ദിരം സ്വദേശി ജുറൈസിനെ കസ്റ്റഡിയിൽ എടുത്തു. വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് ജുറൈസ് ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചുവന്നത്.

Share
അഭിപ്രായം എഴുതാം