തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. മൃഗശാലയിൽ ആനിമൽ കീപ്പറായി പ്രവർത്തിച്ചു വന്ന കാട്ടാക്കട സ്വദേശി ഹർഷാദ് (44) ആണ് മരിച്ചത്. 01/07/2021 വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

കൂടിന്റെ പിന്നിലെ ഭാഗം വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ അർഷദിന് രാജവെമ്പാലയുടെ കടിയേൽക്കുകയായിരുന്നുവെന്നാണ് വിവരം. മൃഗശാലയിൽ നിരന്തരം പാമ്പുകളെ പരിപാലിച്ചിരുന്നത് അർഷദാണ്.

കടിയേറ്റതായി സഹപ്രവർത്തകരോട് പറഞ്ഞതിനു പിന്നാലെ ഹർഷാദ് കുഴഞ്ഞു വീണു. അർഷദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം