ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്‌ പ്രതികളെ പിടികൂടാനായില്ല

തിരുവനന്തപുരം: തിരുവനന്തപുരം ഏജീസ്‌ ഓഫീസിലെ ഉദ്യോഗസ്ഥരേയും കുടുംബത്തേയും ആക്രമിച്ച കേസില്‍ പ്രതികളെ പിടിക്കാനായില്ല. സംഭവം നടന്നിട്ട്‌ രണ്ടുദിവം ആകുമ്പോഴും പ്രദേശ വാസികളായ പ്രതികളെ പിടിക്കാന്‍ കഴിയാത്ത പോലീസിന്‌ ജാഗ്രത കുറവുണ്ടായിട്ടുണ്ടെന്ന്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചു.

രാത്രി നടക്കാനിറങ്ങിയ ഹരിയാന സ്വദേശി രവിയാദവിന്റെയും ജഗത്‌ സിംഗിന്റെയും കുടുംബത്തിനാണ്‌ ക്രിമിനലുകളുടെ ആക്രമണം നേരിടേണ്ടി വന്നത്‌. ഭാര്യയെ കടന്നുപിടിക്കാവന്‍ ശ്രമിച്ചവരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ ആക്രമണം ഉണ്ടായത്‌. കിമിനല്‍ പാശ്ചാത്തലം ഉളള പ്രദേശവാസികളായ രണ്ട്‌ യുവാക്കളാണ്‌ ഇവരെ വെട്ടി പരിക്കേല്‍പ്പിച്ചത്‌. വ്യക്തമായ സൂചന ലഭിച്ചിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല.

ആക്രമണത്തിനിരയായ കുടുംബത്തെ കെ സുധാകരന്‍ സന്ദര്‍ശിച്ചു. ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന്‌ ഏജീസ്‌ ഓഫീസിലെ ഉദ്യോഗസ്ഥരും കുടുംബവും ഇനിയും മോചിതരായിട്ടില്ല. ഹരിയാനയില്‍ നിന്ന്‌ ജോലി കിട്ടി തിരുവനന്തപുരത്തെത്തിയിട്ട്‌ ആറ്‌ വര്‍ഷം പിന്നിടുകയാണ്‌ ഇത്തരം ഒരു ദുരനുഭവം ഇതാദ്യമാണെന്നും കൂടുതല്‍ സുരക്ഷിതത്വം ഉളള പ്രദേശത്തേക്ക്‌ താമസം മാറാനുളള ശ്രമത്തിലാണ്‌ ഇരു കുടുംബങ്ങളെന്നും അവര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം