യുവതി പൊളളലേറ്റ്‌ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്റ്റില്‍

പാലക്കാട്‌ : പാലക്കാട്‌ കിഴക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ പൊളളലേറ്റ്‌ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ്‌ അറസ്റ്റ്‌. ഭാര്യ ശ്രുതിയെ ഭര്‍ത്താവ്‌ തീകൊളുത്തിയതാണെന്ന്‌ സംശയമുണ്ടെന്ന്‌ കാണിച്ച്‌ മാതാപിതാക്കള്‍ വടക്കഞ്ചേരി പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അന്വേഷണത്തില്‍ ഭര്‍ത്താവ്‌ ശ്രീജിത്തും ശ്രുതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും വഴക്കുകള്‍ പതിവായിരുന്നതായും പോലീസിന്‌ ബോധ്യപ്പെട്ടു. ശ്രീജിത്തിന്റെ പരസ്‌ത്രീ ബന്ധത്തെക്കുറിച്ചുളള തര്‍ക്കങ്ങളാണ്‌ ശ്രുതിയുടെ ആത്മഹത്യയിലേക്ക്‌ നയിച്ചത്‌.

തന്റെ മകളെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയതാണെന്ന്‌ ശ്രുതിയുടെ അച്ഛന്‍ ശിവന്‍ പറയുന്നു. മരണത്തിന്‌ മുമ്പ്‌ ശ്രുതി ഇക്കാര്യം പറഞ്ഞിരുന്നതായി അമ്മയും സഹോദരിയും പറഞ്ഞു. ഭര്‍തൃ വീട്ടുകാരില്‍ നിന്ന്‌ നിരന്തരം ഭീണിയുണ്ടായിരുന്നതായും ജാതി പറഞ്ഞ്‌ ആക്ഷേപിക്കുക പതിവായിരുന്നെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Share
അഭിപ്രായം എഴുതാം