കണ്ണൂർ: ഓണ്‍ലൈന്‍ പഠന സൗകര്യ പ്രഖ്യാപനം ബുധനാഴ്ച

കണ്ണൂർ: കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കിയതിന്റെ പഞ്ചായത്ത്തല  പ്രഖ്യാപനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഏറ്റുവാങ്ങലും ജൂണ്‍  30 ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പഞ്ചായത്ത് ഹാളില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു അധ്യക്ഷത വഹിക്കും.

Share
അഭിപ്രായം എഴുതാം