യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരം വിഴിഞ്ഞത്ത്‌ അര്‍ച്ചനയെന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ ഭര്‍ത്താവ്‌ സുരേഷിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ്‌ അറസ്റ്റ്‌. സുരേഷില്‍ നിന്ന്‌ നിരന്തരമായി ഉണ്ടായ പീഡനത്തെ തുടര്‍ന്നാണ്‌ അര്‍ച്ചന ആത്മഹത്യ ചെയ്‌തതെന്ന്‌ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ സുരേഷിനെ കസ്‌റ്റഡിയിലെടുത്തിരുന്നെങ്കിലും വിട്ടയച്ചിരുന്നു. അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചതിനെ തുടര്‍ന്നാണ്‌ വീണ്ടും അറസ്‌റ്റ്‌ ചെയ്‌തത്‌.

ഡീസല്‍ ഒഴിച്ച തീ കൊളുത്തി പൊളളലേറ്റ നിലയിലായിരുന്നു അര്‍ച്ചനയെ കണ്ടെത്തിയത്‌. വീട്ടില്‍ വച്ചുതന്നെ അവര്‍ മരിച്ചിരുന്നു. അര്‍ച്ചനയുടെ ഭര്‍ത്താവ്‌ തലേദിവസം വീട്ടില്‍ ഡീസല്‍ വാങ്ങി കൊണ്ടുവന്നതില്‍ ദുരൂഹത ഉണ്ടെന്ന്‌ അര്‍ച്ചനയുടെ അച്ഛന്‍ ആരോപിച്ചു. ഉറുമ്പ്‌ ശല്യം ഒഴിവാക്കാനാണ്‌ എന്ന്‌ പറഞ്ഞാണ്‌ സുരേഷ്‌ ഡീസല്‍ വാങ്ങിച്ചതെന്നും അച്ഛന്‍ പറയുന്നു.

ഇവരുടേത്‌ പ്രണയവിവാഹമായിരുന്നു.അര്‍ച്ചനയും ഭര്‍ത്താവ്‌ സുരേഷും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലവിലുണ്ടായിരുന്നു. സുരേഷിന്റെ അച്ഛന്‍ തന്നോട്‌ മൂന്നുലക്ഷം രൂപ ചോദിച്ചിരുന്നതായും അര്‍ച്ചനയുടെ അച്ഛന്‍ പറഞ്ഞു. പലതും മകള്‍ തന്നോടോ വീട്ടുകാരോടോ പറയാതെ ഒളിച്ചുവയ്‌ക്കുകയായിരുന്നെന്നും വീട്ടിലെത്തിയാല്‍ പലപ്പോഴും മകള്‍ കരയുന്നതാണ്‌ കാണാറുളളതെന്നും അച്ചന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം