ജമ്മു കാശ്മീരിൽ അതീവ സുരക്ഷാമേഖലയില്‍ മറ്റൊരു ഡ്രോണ്‍ കൂടി പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്

ശ്രീനഗര്‍: ജമ്മു വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിനു തൊട്ടു പിന്നാലെ അതീവ സുരക്ഷാമേഖലയില്‍ മറ്റൊരു ഡ്രോണ്‍ കൂടി പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്. 28/06/21 തിങ്കളാഴ്ച പുലര്‍ച്ചെ കലുചക് സൈനിക താവളത്തിന്റെ ആകാശത്തിലാണ് ഡ്രോണിനെ കണ്ടത്. ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട ജവാന്മാര്‍, ഇതിനെ വെടിവെച്ച്‌ വീഴ്ത്താന്‍ ശ്രമിച്ചു. ഡ്രോണ്‍ ഇരുട്ടില്‍ മറഞ്ഞതായും ഇതിനായുള്ള തെരച്ചില്‍ തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

27/06/21 ഞായറാഴ്ച പുലര്‍ച്ചെയാണ് ജമ്മു വ്യോമസേന താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ഇരട്ട സ്‌ഫോടനം നടന്നത്. ഡ്രോണ്‍ സ്‌ഫോടകവസ്തുക്കള്‍ താഴേക്ക് വര്‍ഷിക്കുകയായിരുന്നു. അടുത്തടുത്ത സമയങ്ങളിലായാണ് സ്‌ഫോടനം നടന്നത്.

Share
അഭിപ്രായം എഴുതാം