ആലപ്പുഴ : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൃദ്ധര്‍ക്കുള്ള ശ്രവണസഹായി വിതരണം ചെയ്തു

ആലപ്പുഴ : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃദ്ധര്‍ക്കുള്ള ശ്രവണസഹായി വിതരണം ചെയ്തു. ശ്രവണസഹായി വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി മോഹനന്‍ നിര്‍വഹിച്ചു. കെല്‍ട്രോണിന്റെ സഹായത്തോടെ 48 ഗുണഭോക്താക്കള്‍ക്കാണ് ശ്രവണ സഹായി വിതരണം ചെയ്തത്. ബ്ലോക്ക് പരിധിയിലുള്ള തണ്ണീര്‍മുക്കം, ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി, മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്കാണ് ശ്രവണ സഹായി നല്‍കിയത്.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എല്‍.ഡി ഷിമ്മി, സുധ സുരേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേയര്‍പേഴ്‌സണ്‍ അനിത തിലകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം