മദ്ധ്യ വയസ്‌കനെ കുത്തിപരിക്കേല്‍പ്പിച്ചു

എറണാകുളം; അയല്‍വാസി മദ്ധ്യ വയസ്‌കനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. കാലടിക്കടുത്ത്‌ കാഞ്ഞൂരില്‍ 27.06.2021ന്‌ വൈകിട്ടോടെയാണ്‌ സംഭവം. പാറപ്പുറത്തെ സ്വാമിനാഥനാണ്‌ കുത്തേറ്റത്‌. നെഞ്ചില്‍ കുത്തേറ്റ സ്വാമിനാഥനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയല്‍വാസിയായ സുരേഷാണ്‌ പ്രകോപനമില്ലാതെ വീട്ടില്‍ കയറി ആക്രമണം നടത്തിയതെന്ന്‌ സ്വമിനാഥന്‍ പറഞ്ഞു. സുരേഷിന്‌ മാനസിക പ്രശ്‌നങ്ങള്‍ ഉളളതായി പോലീസ്‌ വ്യക്തമാക്കി. കാലടിപോലീസ്‌ സുരേഷിനെ കസറ്റഡിയിലെടുത്തു.

Share
അഭിപ്രായം എഴുതാം