ഹരിയാനയില്‍ ലോക്ക് ഡൗണ്‍ ജൂലൈയിലേക്ക് നീട്ടി

ചണ്ഡീഗഢ്: ഹരിയാന ദുരന്തനിരവാരണ മാനേജ്മെന്റ് അതോറിറ്റി സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ജൂലൈ 5ാം തിയ്യതി വരെ നീട്ടി. അംഗന്‍വാടികള്‍ ജൂലൈ 31വരെ അടച്ചിടും. വനിതാ ശിശിക്ഷേമ വകുപ്പിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍വകലാശാലകളില്‍ ഗവേഷക വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും. പ്രാക്റ്റിക്കല്‍ ക്ലാസുകള്‍, ലാബുകള്‍, റെമഡിയല്‍ ക്ലാസുകള്‍ എന്നിവക്കും അനുമതിയുണ്ട്. കച്ചവടസ്ഥാപനങ്ങള്‍ക്ക് രാവിലെ 9 മുതല്‍ വൈകീട്ട് 8 വരെ തുറക്കാന്‍ അനുമതിയുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തോടൊപ്പം നിരവധി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം