ജയ്പൂര്‍: പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയ്ക്ക് വേണ്ടി ചാരപണി നടത്തിയെന്നാരോപിച്ച് ഒരാളെ ഇന്ത്യന്‍ മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. ബസ്നിപൂര്‍ സ്വദേശിയായ ബേ ഖാന്‍ എന്നയാളെയാണ് അറസ്റ്റിലായത്. ജയ്സാല്‍മീര്‍ സൈനിക കേന്ദ്രത്തിന് സമീപം കാന്റീന്‍ നടത്തിയിരുന്ന ഇയാള്‍ സൈനിക കേന്ദ്രത്തിലെ പതിവ് സന്ദര്‍ശകനായിരുന്നു. ഐഎസ്ഐ സ്ഥാപിച്ച ഹണി ട്രാപ്പില്‍ ഇയാള്‍ പെട്ടതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. രാജസ്ഥാനിലെ ജയ്സാല്‍മീറിലെ മിലിട്ടറി സ്റ്റേഷന്‍ ഗേറ്റിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പാകിസ്ഥാന്‍, ഓസ്ട്രേലിയ, ശ്രീലങ്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലെ സംശയാസ്പദമായ നിരവധി ഫോണ്‍ നമ്പറുകള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പാകിസ്ഥാനില്‍ ചാരപ്പണി നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് ചന്ദന്‍ ഫയറിങ് റേഞ്ചിന് സമീപം മറ്റൊരാളെയും അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.
ഐഎസ്ഐയ്ക്ക് വേണ്ടി ചാരപണി: രാജസ്ഥാനില്‍ ഒരാള്‍ പിടിയില്‍
