ജര്‍മ്മനിയില്‍ കുടിയേറ്റക്കാരന്റെ കത്തി ആക്രമണം: മൂന്ന് മരണം

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ വുര്‍സ്ബര്‍ഗ് പട്ടണത്തില്‍ 24 കാരനായ സോമാലിയന്‍ കുടിയേറ്റക്കാരന്‍ നടത്തിയ കത്തി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ തുടയില്‍ വെടിവച്ച് വീഴ്ത്തിയാണ് പോലിസ് കീഴടക്കിയത്. ഇയാളുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ നിര്‍ബന്ധിത മാനസിക ചികിത്സയ്ക്ക് വിധേയനായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം