എറണാകുളം: അതിഥി തൊഴിലാളി കൾക്ക് കോവിഡ് വാക്സിൻ നൽകി

എറണാകുളം: അങ്കമാലി മേഖലയിലെ  അതിഥിതൊഴിലാളികൾക്ക് കോവിഡ് വാക്സിൻ നൽകി. വാക്സിനേഷന്റെ ഉദ്ഘാടനം അങ്കമാലി ഇൻഡസ്ട്രിയൽ ഏരിയയിൽ റോജി എം ജോൺ എം എൽ എ നിർവ്വഹിച്ചു.

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്സിനേഷന് മുൻഗണന നൽകുന്നത്. തുടർന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്കും സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽകുമെന്ന് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു. അങ്കമാലി മുൻസിപ്പൽ ചെയർമാൻ റെജി മാത്യു,  ജില്ല ലേബർ ഓഫീസർ പി.എം. ഫിറോസ്, നഗരസഭാേ പ്രതിപക്ഷ നേതാവ് ടി.വൈ. ഏലിയാസ്, കൗൺസിലർ ഷൈനി മാർട്ടിൻ അസിസ്റ്റന്റ് ലേബർ ഓഫീസർ ടി. കെ. നാസർ  ഇൻഡസ്ട്രിയൽ ഏരിയ അസോസിയേഷൻ സെക്രട്ടറി സോമനാഥൻ. പി. കെ  തുടങ്ങിയവർ പങ്കടുത്തു.

Share
അഭിപ്രായം എഴുതാം