സീനിയര്‍ അത്‌ലറ്റിക്സിന് തുടക്കമായി

പട്യാല: പഞ്ചാബിലെ പട്യാലയില്‍ 60ാമത് ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി. ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടാനുള്ള അവസാന അവസരമാണു ചാമ്പ്യന്‍ഷിപ്പ്.ഇന്നലെ നടന്ന വനിതകളുടെ ട്രിപ്പിള്‍ ജമ്പ് ഫൈനലില്‍ കേരളത്തിന്റെ ആതിര സുരേന്ദ്രന്‍ നാലാം സ്ഥാനത്തായി. ഹരിയാനയുടെ രേണു ഒന്നാം സ്ഥാനവും തമിഴ്നാടിന്റെ ആശ രണ്ടാം സ്ഥാനവും നേടി. യു.പിയുട സോനത്തിനാണു മൂന്നാം സ്ഥാനം. 100 മീറ്റര്‍ ഓട്ടം ഹീറ്റ്സില്‍ കേരളത്തിന്റെ നെവില്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് ഒന്നാമതെത്തി. വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഹരിയാനയുടെ സോണിക ഒന്നാം സ്ഥാനവും ഉത്തരാഖണ്ഡിന്റെ അങ്കിത, ഫൂലാന്‍ പാല്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പുരുഷ വിഭാഗം 10,000 മീറ്റര്‍ ഓട്ടത്തില്‍ മഹാരാഷ്ട്രയുടെ രോഹിത് യാദവ് സ്വര്‍ണവും ഹര്‍മന്‍ ജ്യോത് സിങ് വെള്ളിയും വിക്രം ഭാരത് വെങ.കലവും നേടി.

Share
അഭിപ്രായം എഴുതാം