ആര്‍എസ്പി(ബി) ജെഎസ്എസില്‍ ലയിക്കുന്നു

കൊച്ചി: പ്രഫ. എ വി താമരാക്ഷന്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്പി(ബി) ജെഎസ്എസില്‍ ലയിക്കുന്നു. എ വി താമരാക്ഷന്‍ ജെഎസ്എസ് സംസ്ഥാന സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ ബാബുവിനൊപ്പം 26/06/21 ശനിയാഴ്ച നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ലയന പ്രഖ്യാപനം നടത്തിയത്.

സാമൂഹിക നീതിയും സംശുദ്ധ രാഷ്ടീയവും എന്ന ജെഎസ്എസിന്റെ പ്രഖ്യാപിത നയത്തിനായി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ , പിന്നോക്ക സമുദായങ്ങള്‍, മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവരെ സംഘടിപ്പിച്ച് സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ ഒരു സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കുകയാണ് ലയനം വഴി ലക്ഷ്യമിടുന്നതെന്ന് ഇരുനേതാക്കളും പറഞ്ഞു.

Share
അഭിപ്രായം എഴുതാം