പത്തനംതിട്ട: ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം ആരംഭിച്ചു

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളെ അവലംബിച്ച് കൂടുതല്‍ അക്കാദമിക സഹായങ്ങള്‍ നല്‍കുന്നതിനും അധ്യാപകന്‍, കുട്ടി, രക്ഷിതാവ് എന്നിവരുടെ പങ്ക് ഓണ്‍ലൈന്‍ പഠന സന്ദര്‍ഭത്തില്‍ തിരിച്ചറിഞ്ഞ് ഇടപെടുന്നതിനും അധ്യാപകരെ പ്രാപ്തരാക്കുന്നതിന് പത്തനംതിട്ട ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പരിശീലനങ്ങള്‍ നല്‍കുന്നു. ഇതിനു മുന്നോടിയായുള്ള ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍സ് പരിശീലനം ആരംഭിച്ചു. 

പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതലയുള്ള പി.ആര്‍ പ്രസീന അധ്യക്ഷത വഹിച്ചു. പരിശീലന പദ്ധതികളെക്കുറിച്ച് ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാലന്‍ വിശദീകരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ എസ്.രാജേഷ്, എസ് എസ്.കെ ജില്ലാ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ പി.എ സിന്ധു, കൈറ്റ് കോര്‍ഡിനേറ്റര്‍ എസ്.സുദേവ് കുമാര്‍, ഡയറ്റ് ഫാക്കല്‍റ്റിയംഗങ്ങളായ ഡോ.കെ. ഷീജ, ടി.ബി അജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡി.ഇ.ഒ, എ.ഇ.ഒ, ബി.പി.സി, ഡയറ്റ് ഫാക്കല്‍റ്റിയംഗങ്ങള്‍, കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍, അധ്യാപകര്‍ ഉള്‍പ്പടെ എണ്‍പതോളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം