വയനാട്: നിയമനം

വയനാട്: മാനന്തവാടി എഞ്ചിനീയറിംങ് കോളേജില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത – ബി കോം, കമ്പ്യൂട്ടര്‍ ടാലി പരിജ്ഞാനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍  www.gecwyd.ac.in  എന്ന കോളേജ് വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമിനൊപ്പം യോഗ്യത, വയസ്, പ്രവൃത്തിപരിചയം, ഫോട്ടോ എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകളും  teqip@gecwyd.ac.in  എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ 30 നകം അയക്കണം. അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ പ്രത്യേകം വിവരമറിയിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ഏഴിന് നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.

Share
അഭിപ്രായം എഴുതാം