മോദി എന്ന കുടുംബപേര് അപകീര്‍ത്തിപ്പെടുത്തി: രാഹുല്‍ കോടതിയില്‍ ഹാജരായി

അഹമ്മദാബാദ്: മോദി എന്ന കുടുംബപേര് രാഹുല്‍ അധിക്ഷേപകരമായി ഉപയോഗിച്ചു എന്നാരോപിച്ച് ബിജെപി എംഎല്‍എ നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂററ്റിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എഎന്‍ ദവെയാണ് രാഹുല്‍ ഗാന്ധിയോട് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ‘നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി ഇവര്‍ക്കെല്ലാം എങ്ങനെയാണ് മോദി എന്ന കുടുംബപേര് ലഭിച്ചത്? എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന കുടുംബപേര് ലഭിച്ചത് എങ്ങനെയാണ്’ എന്ന രാഹുലിന്റെ പ്രസംഗത്തിലെ പരാമര്‍ശമാണ് കേസിന് ആസ്പദമായത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലായിരുന്നു ഈ പരാമര്‍ശം. എന്നാല്‍ മോദി എന്ന പേരുള്ള എല്ലാവരെയും താന്‍ അപമാനിച്ചിട്ടില്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ വിശദീകരണം. കേസ് അടുത്ത മാസം 12ലേക്ക് മാറ്റി

Share
അഭിപ്രായം എഴുതാം