നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയുടെ ഡയറക്ടര്‍ നിയമനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു

ന്യൂഡല്‍ഹി : നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയുടെ പുതിയ ഡയറക്ടറെ പ്രഖ്യാപിക്കുന്നത്‌ ഡല്‍ഹിഹൈക്കോടതി തടഞ്ഞു. എന്നാല്‍ ഡയറക്‌റെ തെരഞ്ഞെടുക്കാന്‍ നടക്കുന്ന ഇന്റര്‍വ്യൂ സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മദിച്ചു. പ്രമുഖ നാടക രചയിതാവ്‌ ഡോ. ജെ തുളസൂീധരകുറുപ്പ്‌ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

2017 ഡയറക്ടര്‍ നിയമനത്തിനായി നടത്തിയ ഇന്റര്‍വ്യൂവില്‍ ഒന്നാം സ്ഥാനം ലഭിച്ചത്‌ തുളസീധര കുറുപ്പിനാണ്‌. എന്നാല്‍ നിയമനം നല്‍കിയില്ല. ഇത്‌ ചോദ്യം ചെയ്‌ത്‌ കുറുപ്പ്‌ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരഗണനയില്‍ ഇരിക്കെയാണ്‌ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമ പുതിയ അപേക്ഷ ക്ഷണിച്ചത്‌. പുതിയ അ്‌പേക്ഷ പ്രകാരം ഇന്റര്‍വ്യൂ നടത്താമെങ്കിലും തുളസീധര കുറുപ്പ്‌ നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നതുവരെ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിക്കകുയോ നിയമനം നടത്തുകയോ ചെയ്യരുത്‌ എന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അഭിഭാഷകന്‍ നിഷേ രാജന്‍ കുറുപ്പിന്‌ വേണ്ടി ഹാജരായി.

Share
അഭിപ്രായം എഴുതാം