സാക്ഷര കേരളത്തില്‍ സ്‌ത്രീധന പ്രശ്‌നങ്ങള്‍ സംബന്ധിക്കുന്ന പരാതികളുടെ പ്രവാഹം

തിരുവനന്തപുരം: സ്‌ത്രീധനവുമായി ബന്ധപ്പെട്ട്‌ പരാതികള്‍ അന്വെഷിക്കുന്ന സ്റ്റേറ്റ്‌ നോഡല്‍ ഓഫീസറായ പത്തനംതിട്ട ജില്ലാ പോലീസ്‌ മേധാവി ആര്‍ നിശാന്തിനിക്ക്‌ 2021 ജൂണ്‍മാസം 23 ബുധനാഴ്‌ച മാത്രം ലഭിച്ചത്‌ 108 പരാതികള്‍. മൊബൈല്‍ ഫോണിലൂടെയാണ്‌ ഇത്രയധികം പരാതികളെത്തിയത്‌ .

കൊല്ലത്ത്‌ വിസ്‌മയയുടെ മരണത്തെ തുടര്‍ന്നാണ്‌ സ്‌ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ പോലീസ്‌ സ്‌റ്റേറ്റ്‌ നോഡല്‍ ഓഫീസറെ നിയമിച്ചത്‌. ഗാര്‍ഹിക പീഡനം, സ്‌ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍, എന്നിവ അറിയിക്കുന്നതിന്‌ പോലീസ്‌ ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഈ മെയില്‍ വഴി 76 പരാതികളും ലഭിച്ചിരുന്നു. ഈ പദ്ധതിയുടെ മൊബൈല്‍ നമ്പരില്‍ വിളിച്ചു പരാതിപ്പെട്ടത്‌ 28 പേരാണ്‌. ബുധനാഴ്‌ച വൈകിട്ട് 7 മണിവരെയുളള കണക്കാണിത്‌. സ്‌ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് അപരാജിത എന്ന സംവിധാനം ഉപയോഗിക്കാമെന്ന്‌ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

9497 99 99 55 എന്ന നമ്പരില്‍ സ്‌റ്റേറ്റ് നോഡല്‍ ഓഫീസറെ പരാതി അറിയിക്കാം. ഗാര്‍ഹിക പീഡനവും സ്‌ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ aparajitha.pol@kerala.gov.in എന്ന വിലാസത്തിലാണ്‌ അയക്കേണ്ടത്‌. ഫോണ്‍ 9497 99 6992

Share
അഭിപ്രായം എഴുതാം