ലഷ്‌കറെ ത്വയ്ബ നേതാവ് ഹാഫീസ് സയീദിന്റെ വീടിന് മുന്നില്‍ സ്ഫോടനം:മൂന്ന് മരണം

ലാഹോര്‍: 2008 മുംബൈ ആക്രമണത്തിന്റെ ആസൂത്രകനും ലഷ്‌കറെ ത്വയ്ബ ഭീകരസംഘടനയുടെ സ്ഥാപകനുമായ ഹാഫീസ് സയീദിന്റെ പാകിസ്താനിലെ വസതിക്കു മുന്നില്‍ സ്ഫോടനം. മൂന്നുപേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു. സയീദിന്റെ വീടിനു കാവല്‍നിന്ന ഏതാനും പോലീസുകാര്‍ക്കും പരുക്കുണ്ട്.പോലീസ് പിക്കറ്റിന് അടുത്തുള്ള വീടിനരികില്‍ ഒരാള്‍ ബെക്ക് പാര്‍ക്ക് ചെയ്തെന്നും ഇവിടെയാണ് സ്ഫോടനം നടന്നതെന്നുമാണ് ദൃക്സാക്ഷി വിവരണം. എന്നാല്‍, നടന്നത് കാര്‍ബോംബ് സ്ഫോടനമാണെന്ന് പോലീസ് ഐ.ജി. പറയുന്നു. ചാവേര്‍ ആക്രമണമാണോ, ശത്രുരാജ്യങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു പങ്കുണ്ടോ എന്നീ കാര്യങ്ങള്‍ അന്വേഷണത്തിലേ വ്യക്തമാകൂ എന്നും ഐ.ജി. പറഞ്ഞു. സയീദിന്റെ ലാഹോറിലെ വീടിനു മുന്‍വശത്തുള്ള പോലീസ് പിക്കറ്റിന് അടുത്താണ് ഇന്നലെ രാവിലെ 11 നു സ്ഫോടനം നടന്നത്. പോലീസും ബോംബ് നിര്‍വീര്യമാക്കല്‍ വിഭാഗവും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കേസ് കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്ട്മെന്റ് (സി.റ്റി.ഡി) ഏറ്റെടുത്തു.

Share
അഭിപ്രായം എഴുതാം