നിരക്ക് വര്‍ദ്ധനയില്ല; പകരം ഡേറ്റയുടെ അളവ് കുറയും

ന്യൂഡല്‍ഹി: മൊബൈല്‍ നിരക്കു വര്‍ധനയ്ക്കുള്ള നീക്കങ്ങള്‍ ടെലികോം കമ്പനികള്‍ മരവിപ്പിച്ചു. പകരം മൊബൈല്‍ പ്ലാനുകള്‍ പരിഷ്‌കരിച്ചു ശരാശരി പ്രതിമാസ വരുമാനം (എആര്‍പിയു) വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ഐഡിയ തുടങ്ങിയ കമ്ബനികള്‍.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലുള്ള നിരക്കു വര്‍ധന തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു കമ്പനികള്‍ ഈ നീക്കം തല്‍ക്കാലം ഉപേക്ഷിച്ചത്. ഡേറ്റയുടെ അളവു കുറച്ച്‌ കൂടുതല്‍ കാലാവധിയുള്ള പ്ലാനുകളാണു കമ്പനികള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്.ഇതിലൂടെ 510% വരുമാനം ഉയര്‍ത്താന്‍ സാധിക്കുമെന്നു കണക്കാക്കുന്നു.

Share
അഭിപ്രായം എഴുതാം